യു എസ്സിൽ ആദ്യ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു

കോവിഡി​ന്റെ വകഭേദം വന്ന ഒമിക്രോൺ വൈറസ് യു എസ്സിലും സ്ഥിരീകരിച്ചു. കാലിഫോർണിയയിലെ സി ഡി സി (The Centers for Disease Control and Prevention) ബുധനാഴ്ച്ച സൗത്ത് ആഫ്രിക്കയിൽ നിന്നും സമീപ ദിവസം തിരികെ വന്ന ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റി. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്‍റീന്‍ ചെയ്തിട്ടുണ്ട്.

ഒമിക്രോണ്‍ ഇതിനോടകം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ന്യൂസിലന്‍ഡ്, സിംബാബ്വേ, ഓസ്ട്രേലിയ എന്നിവക്ക് പുറമെ ഇന്നലെ സൗദി അറേബ്യ, യു എ ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഒമിക്രോൺ വൈറസ് ബാധിതരെ കണ്ടെത്തിയിരുന്നു. ഒമിക്രോൺ രാജ്യത്ത് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജോ ബൈഡൻ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ഔഗ്യോഗിക വൃത്തങ്ങൾ അറിയിച്ചു.