സംസ്ഥാനത്തെ കോവിഡ്‌ രോഗികളുടെ എണ്ണം കുറഞ്ഞു

സംസ്ഥാനത്തെ കോവിഡ്‌ രോഗികളുടെ എണ്ണം 17,992 ആയി കുറഞ്ഞു. ശനിയാഴ്ച 2251 പേർ കൂടി രോഗമുക്തരായതോടെയാണ്‌ രോഗികളുടെ എണ്ണം കുറഞ്ഞത്‌. 1700 പേർക്കാണ്‌ പുതുതായി രോഗം സ്ഥിരീകരിച്ചത്‌. ഏഴു മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 70,394 ആയി. കൂടുതൽ രോഗമുക്തർ തിരുവനന്തപുരത്താണ്‌, 679. ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്‌ 448 പേർക്കാണ്‌. എറണാകുളത്ത്‌ 487 പേർ രോഗമുക്തരായി. രോഗികൾ 345.