ഇനി പ്രസിഡന്റ് ബൈഡൻ

ജോസഫ് ആർ ബൈഡൻ അമേരിക്കയുടെ നാൽപ്പത്തിയാറാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ക്യാപ്പിറ്റോളിൽ നടന്ന ചടങ്ങിലാണ് ബൈഡൻ ബൈബിളിൽ തൊട്ട് സത്യവാചകം ചൊല്ലിയത്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചടങ്ങ് ബഹിഷ്കരിച്ചു. വൈസ്പ്രസിഡന്റ് മൈക്ക് പെൻസ് ചടങ്ങിൽ പങ്കെടുത്തു. മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൻ, ജോർജ് ഡബ്ലിയു ബുഷ്, ബരാക് ഒബാമ എന്നിവർ ബൈഡൻ അധികാരമേൽക്കുന്നത് കാണാൻ എത്തിയിരുന്നു. മുൻ പ്രഥമ വനിതയും ഒബാമ സർക്കാരിലെ വിദേശകാര്യ സെക്രട്ടറിയുമായ ഹില്ലരി ക്ലിന്റൻ, ലോറ ബുഷ്, മിഷേൽ ഒബാമ എന്നിവരും സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റായി കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തിന് പിന്നാലെയാണ് ബൈഡന്റെ സത്യപ്രതിജ്ഞ നടന്നത്. ചീഫ് ജസ്റ്റീസ് ജോൺ റോബർട്ട്സാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജസ്റ്റിസ് സോണിയ സൊട്ടോമെയറാണ് ഹാരിസിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്ന ആദ്യ വനിത എന്ന നിലയിൽ കമല ഹാരിസ് ചരിത്രം കുറിച്ചു. ബൈഡൻ അധികാരമേൽക്കുന്നതോടെ തെരഞ്ഞെടുപ്പിന് ശേഷമുള്ള നാടകീയമായ സംഭവവികാസങ്ങൾക്കകാണ് പര്യവസാനമായത്.