മഞ്ഞ് വീഴ്ചയിൽ ടെക്സസിൽ നൂറിലേറെ വാഹനങ്ങൾ കൂട്ടിയിടിച്ചു; ആറ് മരണം

യുഎസിലെ ടെക്സാസിൽ മഞ്ഞുവീഴ്ചയിൽ നൂറിലേറെ വാഹനങ്ങൾ കൂട്ടിയിടിച്ച് ആറ് മരണം. നിരവധി പേർക്ക് പരുക്കേറ്റു. ടെക്സസിലെ പടഞ്ഞാറൻ വിർജിനിയയിലെ അന്തർ സംസ്ഥാന പാതയിലാണ് അപകടം ഉണ്ടായത്. 133 വാഹനങ്ങളാണ് കൂട്ടിയിടിയിൽ തകർന്നത്. പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിൽ കാഴ്ച മറഞ്ഞാണ് അപകടം ഉണ്ടായത്.

വ്യാഴാഴ്ച പുലർച്ചയോടെ ഉണ്ടായ അപകടം ഉണ്ടായത്. 65ഓളം പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവരിൽ മൂന്ന് പേരുടെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അപകടം ഉണ്ടായത് പുലർച്ചെയായത് കൊണ്ട് തന്നെ ജോലിക്ക് പുറപ്പെട്ടവരാണ് അപകടത്തിൽ പെട്ടവരിൽ അധികവും. കുട്ടികളാരും അപകടത്തിൽ പെട്ടിട്ടില്ല.

കാറുകളും ട്രക്കുകളുമാണ് അപകടത്തിൽ പെട്ട വാഹനങ്ങളിൽ അധികവും. അപകടത്തിന് പിന്നാലെ വാഹനത്തിൽ കുടുങ്ങിയവരെ വലിയ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമനാസേന ഉദ്യോഗസ്ഥർ പുറത്തെത്തിച്ചത്. ഹൈഡ്രോളിക് റെസ്ക്യൂ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം. കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനത്തെയും ബാധിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം പ്രദേശത്തെ വാഹന ഗതാഗതം നിർത്തി വെച്ചു.