ബൈദൻ മുന്നിൽ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണുന്ന നിർണായകമായ നാലു സംസ്ഥാനങ്ങളിലും മുൻ വൈസ് പ്രസിഡന്റ് ജോ ബൈദൻ മുന്നേറ്റം തുടരുന്നു. നാലിടത്തും തൊണ്ണൂറു ശതമാനത്തിലധികം വോട്ട് എണ്ണിക്കഴിഞ്ഞിട്ടുണ്ട്. പെൻസിൽവേനിയയും ജോർജിയയുമാണ് ട്രംപിൽ നിന്ന് ബൈദൻ പിടിച്ചുവാങ്ങിയ രണ്ടു സംസ്ഥാനങ്ങൾ. ആദ്യ ഘട്ടത്തിൽ ഇരുസംസ്ഥാനങ്ങളിലും ഡോണാൾഡ് ട്രംപ് ഏറെ മുന്നിലായിരുന്നുവെങ്കിലും പിന്നീട് ഇരുവരും തമ്മിലെ വ്യത്യാസം ഇല്ലാതാവുകയായിരുന്നു. മെയിൽ ഇൻ, ആബ്സന്റീ ബാലറ്റുകൾ കൂടി എണ്ണിയതോടെയാണ് കൂടുതൽ വോട്ടുകൾ ജോ ബൈദന് അനുകൂലമായി മറിഞ്ഞത്. നമ്മൾ ഈ തെരഞ്ഞെടുപ്പിൽ ജയിക്കാൻ പോവുകയാണെന്ന് ജോ ബൈദൻ അദ്ദേഹത്തെ പിന്തുണക്കുന്നവരോട് പറഞ്ഞു.

കഴിഞ്ഞ നൂറ്റിയിരുപത് വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണ് അമേരിക്കയിൽ കഴിഞ്ഞത്. അറുപത്തിയാറ് ദശാംശം ഒമ്പത് ശതമാനം പേരാണ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. ശക്തമായ പോരാട്ടം നടക്കുന്ന നാലു സംസ്ഥാനങ്ങളിലും ബൈദൻ കൃത്യമായ ലീഡ് കാണിക്കുന്നുണ്ട്. ജോർജിയയിൽ ഇരു സ്ഥാനാർഥികളും തമ്മിലെ വോട്ടിന്റെ അന്തരം തീരെ കുറവായതിനാൽ റീകൗണ്ടിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ജോ ബൈദന്റെ ലീഡ് ഇപ്രകാരമാണ്