• inner_social
  • inner_social
  • inner_social

ബൈഡൻ വരുന്നു

അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ അൽപസമയത്തിനകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡോണാൾഡ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുക്കാതെ വൈറ്റ് ഹൗസ് വിട്ടു. ചടങ്ങിനായി ജോ ബൈഡൻ ക്യാപ്പിറ്റോളിലെത്തി. വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേൽക്കും. ആദ്യമായാണ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത വരുന്നത്. ജനുവരി ആദ്യ വാരം നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ട്രംപ് വിട്ടു നിൽക്കുന്ന ചടങ്ങിൽ മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ബുഷ് , ബരാക് ഒബാമ എന്നിവരും മുൻ പ്രഥമ വനിതകളായ സെക്രട്ടറി ഹില്ലരി ക്ലിന്റൺ, ലോറാ ബുഷ്, മിഷേൽ ഒബാമ എന്നിവരും പങ്കെടുക്കും. നിലവിലെ വൈസ് പ്രസിഡന്റ് മൈക് പെൻസ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തും.