BREAKING NEWS ജോ ബൈദൻ അമേരിക്കൻ പ്രസിഡന്റ്

ജോ ബൈദൻ അമേരിക്കൻ പ്രസിഡന്റാകും. സിഎൻഎൻ, എൻബിസി തുടങ്ങിയ നെറ്റ് വർക്കുകൾ ഈ വിജയം പ്രൊജക്ട് ചെയ്തു. പെൻസിൽവേനിയ സംസ്ഥാനം ബൈദൻ നേടുമെന്ന് വിലയിരുത്തിയാണ് ബൈദന്റെ ജയം ഇപ്പോൾ ഉറപ്പിച്ചിരിക്കുന്നത്.

ഇതോടെ വൺ ടേം പ്രസിഡന്റായി ഡോണാൾഡ് ട്രംപിന് വൈറ്റ് ഹൗസ് വിടേണ്ടിവരും. അതേസമയം വലിയ നിയമക്കുരുക്കുകളാണ് ഇപ്പോൾ ഉള്ളത്. പെൻസിൽവേനിയയിലടക്കം വിവിധ ഇടങ്ങളിൽ കേസുമായി ഡോണാൾഡ് ട്രംപ് മുന്നോട്ടു പോയിട്ടുണ്ട്. എന്നാൽ പെൻസിൽവേനിയയെകൂടാതെ, ജോർജിയ, അരിസോണ, നെവാദ എന്നിവിടങ്ങളിൽ ബൈദൻ മുന്നിലാണ്. പെൻസിൽവേനിയ മാത്രം വിജയിച്ചതോടെ ബൈദന്റെ ഇലക്ടറൽ കോളജ് വോട്ടുകൾ ഇരുനൂറ്റി എഴുപത്തി മൂന്നായി